രാജ്യത്തെ ആദ്യ ആണവ നിലയം നിർമിക്കാൻ യു.എസ് കമ്പനിയെ തിരഞ്ഞെടുത്ത് പോളണ്ട്

വാഴ്സോ: കൽക്കരി ഉപയോഗം കുറക്കാനും കൂടുതൽ ഊർജ സ്വാതന്ത്ര്യം നേടാനും ആണവ നിലയം നിർമിക്കാനൊരുങ്ങി പോളണ്ട്. യു.എസിലെ ഇലക്ട്രിക് കമ്പനിയായ വെസ്റ്റിംഗ്ഹൗസിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്. വടക്കൻ പോളണ്ടിൽ നിർമിക്കാൻ പോകുന്ന ആണവ നിലയത്തിന്റെ ആദ്യത്തെ മൂന്ന് റിയാക്ടറുകൾക്കായാണ് കരാർ നൽകിയത്. 2033-ൽ വൈദ്യുതി ഉൽപ്പാദനം ആരംഭിക്കും. 'ശക്തമായ പോളണ്ട്-യുഎസ് സഖ്യത്തിലൂടെ ഞങ്ങളുടെ സംരംഭം വിജയിക്കുമെന്നുറപ്പാണ്'-പോളണ്ട് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി പറഞ്ഞു. റഷ്യ- യുക്രെയ്‌ൻ യുദ്ധവും അന്തരീക്ഷ മലിനീകരണവും ഊർജ ബദലുകൾ തുടങ്ങാൻ കാരണമായി.

40 ബില്യൺ ഡോളറിന്റെ പദ്ധതിയിലൂടെ 100,000-ത്തിലധികം അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾ നൽകാനാകുമെന്ന് യു.എസ് ഊർജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം പറഞ്ഞു. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒന്നാണ് നാറ്റോ അംഗമായ പോളണ്ട്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനുശേഷം രാജ്യത്ത് സൈനിക സാന്നിധ്യം വർധിപ്പിക്കാനും യുക്രെയിനിലേക്ക് ആയുധങ്ങൾ അയക്കാനുമുള്ള കേന്ദ്രമായി പോളണ്ടിനെ അമേരിക്ക ഉപയോഗിച്ചിരുന്നു.

ആണവ പദ്ധതിയിൽ ദക്ഷിണ കൊറിയയും ഭാവിയിൽ ഉണ്ടാകുമെന്ന് മന്ത്രി ജാസെക് സാസിൻ അഭിപ്രായപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ അടുത്തയാഴ്ച സിയോളിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Poland chooses US firm to build first nuclear power plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.