ബ്രസൽസ്: ബ്രസൽസിൽ രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ വെടിവെപ്പിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. ഇയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തതായി ബെൽജിയൻ ആഭ്യന്തര മന്ത്രി ആനെലീസ് വെർലിൻഡൻ പറഞ്ഞു.
അനധികൃതമായി ബെൽജിയത്തിൽ താമസിക്കുന്ന തുനീഷ്യൻ തീവ്രവാദിയെന്ന് സംശയിക്കുന്ന 45 വയസുകാരനെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെയാണ് ഒരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടെതന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
വെടിവെപ്പിനെ തുടർന്ന് ദേശീയ സ്റ്റേഡിയത്തിൽ ബെൽജിയം-സ്വീഡൻ ഫുട്ബോൾ മത്സരം പകുതി സമയത്ത് താൽക്കാലികമായി നിർത്തിവച്ചു. മുൻകരുതലായി 35,000 കാണികളെ സ്റ്റേഡിയത്തിൽ തടഞ്ഞുവച്ചു. കളി നിർത്തി രണ്ട് മണിക്കൂറിലധികം കഴിഞ്ഞതിനു ശേഷമാണ് കാണികളെ പുറത്തേക്കു വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.