വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പക്ക് വെള്ളിയാഴ്ച 85 വയസ്സ് തികഞ്ഞു. അനാഥർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ജന്മദിനം ലളിതമായി ആഘോഷിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. പോപ് പദവിയിൽ എട്ടാം വർഷത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, കത്തോലിക്ക സഭയിൽ പരിഷ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനാണ്.
ഇദ്ദേഹത്തിെൻറ മുൻഗാമി ബെനഡിക്ട് 16ാമൻ ഈ പ്രായത്തിലാണ് വിരമിച്ചതെങ്കിലും പോപ് ഫ്രാൻസിസ് ഈ പ്രായത്തിലും ഊർജസ്വലതയോടെ രംഗത്തുണ്ട്. ഇറ്റാലിയൻ റെയിൽവേ ജീവനക്കാരെൻറ മകനായി 1936 ഡിസംബർ 17ന് അർജൻറീനയിലെ ബ്വേനസ് ഐറിസിലെ ഫ്ലോറസിൽ ജോർജ് മാരിയോ ബർഗോളിയോ ആയാണ് പോപ്പിെൻറ ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.