വത്തിക്കാൻ സിറ്റി: കോവിഡ് മഹാമാരിയേയും വാക്‌സിനുകളെയും കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വസ്തുതകളില്ലാത്ത ഇത്തരം വിവരങ്ങൾ ആരും വകവെക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മഹാമാരിയുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണം നടത്തുന്ന മാധ്യമ പ്രവർത്തകരോടാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് കോവിഡ് വ്യാജ പ്രചരണങ്ങൾക്കെതിരെ അദ്ദേഹം സംസാരിക്കുന്നത്.
''യാഥാർത്ഥ്യം എപ്പോളും നമ്മൾ വിശ്വസിക്കുന്നതായിരിക്കണം എന്നില്ല. കേൾക്കുന്ന വാർത്തകളെല്ലാം സ്വീകരിക്കുന്നതിന് പകരം അതിലെ വസ്തുതകളെ കുറിച്ചറിയാൻ ശ്രമിക്കണം. ആളുകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താൻ നമുക്കോരോരുത്തർക്കും ധാർമ്മിക ബാധ്യതയുണ്ട്''-മാർപാപ്പ വ്യക്തമാക്കി
ഗർഭച്ഛിദ്രം വഴി ലഭിക്കുന്ന ഭ്രൂണത്തിൽ നിന്നുള്ള കോശങ്ങൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് വാക്സിൻ സ്വീകരിക്കാൻ അമേരിക്കയിലെ ചില ബിഷപ്പുമാരും കർദിനാൾമാരും വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ വിശദീകരണം.ജോലിസ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ എല്ലാ ജോലിക്കാരും വാക്സിനേഷൻ സ്വീകരിച്ചതിന്‍റെയോ കോവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്നതിന്‍റെയോ തെളിവ് ഹാജരാക്കണമെന്ന് വത്തിക്കാൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.