വത്തിക്കാൻ സിറ്റി: യുക്രെയ്നിലെ അസാധാരണ സംഭവങ്ങളിൽ ആശങ്കയുമായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനു സമീപത്തെ റഷ്യൻ എംബസിയിലെത്തിയാണ് അദ്ദേഹം ആശങ്ക അറിയിച്ചത്. മാർപാപ്പയെന്ന നിലയിൽ അസാധാരണ നടപടിയാണിതെന്ന് വത്തിക്കാൻ അറിയിച്ചു. സാധാരണയായി രാഷ്ട്രത്തലവന്മാരും നയതന്ത്രപ്രതിനിധികളും വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കാറാണ് പതിവ്.
അതിർത്തിയിലെ സംഘർഷങ്ങളിൽ ആശങ്കയറിയിച്ച മാർപാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെയും അപലപിച്ചു. സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നും യുക്രെയ്നിൽ സമാധാനം പുലരാൻ അടുത്ത ബുധനാഴ്ച വിശ്വാസികളോട് വ്രതമെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, ഓർത്തഡോക്സ് വിഭാഗങ്ങളുടെ അപ്രീതിക്ക് ഇടവരുമെന്ന് ഭയന്ന് റഷ്യയെ പരസ്യമായി കുറ്റപ്പെടുത്താനും മാർപാപ്പ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.