പുടിനുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചിട്ടും മറുപടിയില്ലെന്ന് മാർപാപ്പ

റോം: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം ആരംഭിച്ച് 20 ദിവസങ്ങൾക്കുള്ളിലാണ് കർദിനാൾ പിയട്രോ പരോളിൻ മുഖേനയാണ് മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റിനെ സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചതെന്ന് ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

പുടിൻ അവസരങ്ങളുടെ വാതിലുകൾ തുറക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. എങ്കിലും ഞങ്ങൾ സമ്മർദം തുടരുകയാണെന്ന് മാർപാപ്പ വ്യക്തമാക്കി. റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ കിറിൽ പാത്രിയാർക്കീസുമായും സംസാരിച്ചതായി മാർപാപ്പ പറഞ്ഞു. 

Tags:    
News Summary - Pope Francis offers to meet Putin, still waiting to hear back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.