റോം: സ്വവർഗാനുരാഗികളുടെ വിവാഹം ആശീർവദിക്കാൻ മാർഗങ്ങളുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്വവർഗാനുരാഗത്തെ സഭാ തത്വങ്ങൾവെച്ച് വിശദീകരിക്കണമെന്ന വെല്ലുവിളി ഉയർത്തിയ അഞ്ച് കർദിനാൾമാരോടുള്ള പ്രതികരണമെന്ന നിലക്കു കൂടിയാണ് മാർപാപ്പ ഇങ്ങനെ പറഞ്ഞത്. ഇതുസംബന്ധിച്ച് ജൂലൈ 11ന് മാർപാപ്പ കർദിനാൾമാർക്ക് എഴുതിയ കത്ത് വത്തിക്കാൻ പ്രസിദ്ധീകരിച്ചു. തർക്കമുള്ള ആശീർവാദത്തെ വിവാഹ കൂദാശയുമായി കൂട്ടിക്കെട്ടാതെ വിലയിരുത്താനാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ഭിന്ന ലൈംഗികാഭിമുഖ്യമുള്ളവരെ സഭക്കകത്തുതന്നെ പരിഗണിക്കുന്നതിൽ നിർണായകമായ നീക്കമാണിതെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്ന കത്തോലിക്ക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.