റോം: വിനയശീലം കൈവിടരുതെന്ന് വത്തിക്കാൻ കർദിനാളുമാർക്കും ബിഷപ്പുമാർക്കും ഉദ്യോഗസ്ഥർക്കും ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം. മറ്റുള്ളവരെ മറന്ന് സ്വന്തം കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത് ആത്മീയതയെ നശിപ്പിക്കുമെന്നും സഭയുടെ ദൗത്യത്തെ കളങ്കപ്പെടുത്തുമെന്നും മാർപാപ്പ ഓർമപ്പെടുത്തി. കഴിഞ്ഞ ക്രിസ്മസ് സന്ദേശങ്ങളിലെ പോലെ കത്തോലിക്ക അധികൃതരുടെ ധാർമികവും വ്യക്തിപരവുമായുള്ള വീഴ്ചകളെ കുറിച്ചാണ് ഇക്കുറിയും അദ്ദേഹം സംസാരിച്ചത്.
കഴിഞ്ഞകാലങ്ങളെ കുറിച്ച് മാത്രമല്ല, ഭാവിയെ കുറിച്ചുകൂടി ആശങ്കപ്പെടുന്നവരാകും വിനയാന്വിതർ. എങ്ങനെ മുന്നോട്ടു നീങ്ങണമെന്ന് അവർക്ക് വ്യക്തതയുണ്ടാകും. കടന്നുപോകുന്ന വഴികളെയും പ്രകാശിപ്പിക്കും. ഭൂതകാലത്തെ നന്ദിയോടെ സ്മരിക്കും. ഭാവിയിൽ കൃത്യമായി നടക്കാനിടയുള്ള കാര്യങ്ങളെ കുറിച്ച് തീർച്ചയുണ്ടാകും.
അവരുടെ നിയന്ത്രണത്തിലല്ലാത്തതിനെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യും -മാർപാപ്പ പറഞ്ഞു. അഹങ്കാരികൾ മറ്റുള്ളവരെക്കാൾ തെൻറ കാര്യങ്ങൾക്കാണ് കൂടുതൽ വിലകൽപിക്കുക. അതിെൻറ ഫലമായി ചെയ്തുകൂട്ടിയ പാപങ്ങളെ കുറിച്ചോ തിരിച്ചറിവുണ്ടാകില്ല. അതിനാൽ അതെകുറിച്ച് പശ്ചാത്തപിക്കാനും ഇടവരില്ല. ദൈവത്തോടുള്ള കാപട്യമാണിത്. സഭയുമായി ബന്ധംപുലർത്തുന്നവർ ഈ സ്വഭാവം ഉപേക്ഷിക്കണമെന്നും പോപ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.