വത്തിക്കാൻ സിറ്റി: 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ടെക്സാസ് സ്കൂൾ വെടിവെപ്പിൽ വിലപിച്ച് പോപ് ഫ്രാൻസിസ്. ടെക്സാസിലുണ്ടായ കൂട്ടക്കൊല ഹൃദയഭേദകമാണെന്നും മരിച്ചവർക്കും അവരുടെ കുടുംബത്തുനുമായി പ്രാർഥിക്കുന്നുവെന്നും സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പോപ് പ്രതികരിച്ചു.
ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ഒന്നിച്ച് നിൽക്കണമെന്നും പോപ് അഭ്യർഥിച്ചു. ടെക്സാസിലെ ഉവാൽഡെയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യു.എസ് പൗരനായ 18കാരൻ സാൽവദോർ റമോസാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു.
സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ രൂക്ഷമായി വിമർശിച്ചു. അതിശക്തരായ തോക്ക് ലോബിക്കെതിരെ മുഴുവൻ അമേരിക്കക്കാരും നിലകൊള്ളണമെന്ന് ബൈഡൻ പറഞ്ഞു. ഞങ്ങളുടെ ഹൃദയം തകർന്നുകൊണ്ടിരിക്കുകയാണെന്നും യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.