പ്രധാനമന്ത്രി റഷ്യയിൽ; പുടിനുമായി കൂടിക്കാഴ്ച നടത്തും

മോ​സ്കോ: ദ്വി​ദി​ന റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മോ​സ്കോ​യി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ റ​ഷ്യ​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡെ​നി​സ് മാ​ൻ​ടു​റോ​വ് സ്വീ​ക​രി​ച്ചു. ഇ​ന്ത്യ- റ​ഷ്യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്ന് മോ​ദി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

22ാമ​ത് ഇ​ന്ത്യ- റ​ഷ്യ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി വ്യാ​പാ​ര, ഊ​ർ​ജ, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടും. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം മോ​ദി​യു​ടെ ആ​ദ്യ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ന്ത്യ​യു​ടെ എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന​തി​നു​മു​മ്പ് മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. നി​ല​വി​ലെ ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം പു​തി​യ ത​ല​ത്തി​ലേ​ക്കെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2021 ഡി​സം​ബ​ർ ആ​റി​ന് ന​ട​ന്ന 21ാമ​ത് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പു​ടി​ൻ ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. 2022 സെ​പ്റ്റം​ബ​ർ 16ന് ​ഉ​സ്ബ​കി​സ്താ​നി​ലെ സ​മ​ർ​ഖ​ണ്ഡി​ൽ ന​ട​ന്ന ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. ‘ഈ ​കാ​ല​ഘ​ട്ടം യു​ദ്ധ​ത്തി​ന്റേ​ത​ല്ലെ​ന്ന്’ റ​ഷ്യ- യു​ക്രെ​യ്ൻ സം​ഘ​ർ​ഷം മു​ൻ​നി​ർ​ത്തി പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. റ​ഷ്യ​യു​മാ​യി ഉ​റ്റ സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന​തി​നാ​ൽ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ പ​ര​സ്യ​മാ​യി അ​പ​ല​പി​ക്കാ​ൻ മോ​ദി ത​യാ​റാ​യി​ട്ടി​ല്ല.

സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യും മോ​ദി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. തു​ട​ർ​ന്ന് ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഓ​സ്ട്രി​യ​യി​ലേ​ക്ക് തി​രി​ക്കും. 40 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ ഓ​സ്ട്രി​യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.  

Tags:    
News Summary - Prime Minister in Russia; Will meet with Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.