കർഷകരുടെ പ്രക്ഷോഭത്തെ കുറിച്ച് ട്വീറ്റ് ചെയ്യാൻ പോപ് ഗായിക രിഹാനക്ക് 18 കോടി രൂപ നൽകിയെന്ന ആരോപണം തള്ളി കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ അനുകൂല സംഘടന പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പി.ജെ.എഫ്). ട്വീറ്റ് ചെയ്യാൻ ഞങ്ങൾ ആർക്കും പണം നൽകിയിട്ടില്ല. വ്യക്തമായി പറഞ്ഞാൽ, അങ്ങനെ ചെയ്യാൻ ഒരാൾക്കും 2.5 മില്യൺ ഡോളർ (18 കോടി രൂപ) ഞങ്ങൾ കൊടുത്തിട്ടില്ലെന്നും അവർ ഒൗദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് ശബ്ദിക്കാൻ അത് പ്രചരിപ്പിക്കാനും തങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പി.ജെ.എഫ് കൂട്ടിച്ചേർത്തു..
ട്വീറ്റ് ചെയ്യാൻ ഞങ്ങൾ ആർക്കും പണം നൽകിയിട്ടില്ല. വ്യക്തമായി പറഞ്ഞാൽ, അങ്ങനെ ചെയ്യാൻ ഒരാൾക്കും 2.5 മില്യൺ ഡോളറും (18 കോടി രൂപ) ഞങ്ങൾ കൊടുത്തിട്ടില്ല. . സംഘാടകരുടെ അന്താരാഷ്ട്ര കൂട്ടായ്‌മയിലൂടെ കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് ശബ്ദിക്കാനും അത് പ്രചരിപ്പിക്കാനും ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിച്ചിരുന്നു.
കർഷകരുടെ പ്രതിഷേധത്തിനിടെ രാജ്യത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പരിഭ്രാന്തരായ 'ബോധമുള്ള ആളുകൾ', ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ തീരുമാനിച്ച പോലെ ഇൗ സന്ദേശം മതിയായ രീതിയിൽ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഞങ്ങളുടെ ശബ്ദങ്ങളും ചെറിയ പങ്കുവഹിച്ചിരിക്കാം.
ഇന്ത്യൻ സർക്കാരും മാധ്യമങ്ങളും അവരുടെ ശ്രദ്ധയും സമയവും ഈ നിമിഷത്തിലെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് വേണ്ടി ചിലവഴിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ: സ്വന്തം അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന കർഷകർക്കും അവരുടെ പിന്തുണക്കാർക്കുമെതിരെ നടക്കുന്ന അക്രമങ്ങളും നിർത്തുക. തീർച്ചയായും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ചെറിയൊരു വിയോജിപ്പിനെ ഭീഷണിയായിക്കാണുന്നത്ര ദുർബലമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.