അടുത്ത 5-10 വർഷത്തിനിടെ ലോകത്തെ കാത്തിരിക്കുന്നത്​ കോവിഡിനെക്കാൾ ഭീതിദ പ്രശ്​നങ്ങളെന്ന്​ ഡേവിഡ്​ ആറ്റൻബറോ

ലണ്ടൻ: ലോകം ഞെട്ടിവിറച്ചുനിൽക്കുന്ന കോവിഡ്​ മഹാമാരിയെക്കാൾ വലിയ പ്രശ്​നങ്ങളാണ്​ അടുത്ത അഞ്ചു, 10 വർഷങ്ങൾക്കുള്ളിൽ ​നാം നേരിടാൻ പോകുന്നതെന്ന്​ പ്രമുഖ പരിസ്​ഥിതി വാദിയും മാധ്യമ പ്രവർത്തകനുമായ ഡേവിഡ്​ ആറ്റൻബറോ. ലോകത്തെയൊന്നാകെ മുനയിൽ നിർത്തിയ മഹാമാരി വന്നപ്പോൾ വിഷയങ്ങളിൽ ലോക രാഷ്​ട്രങ്ങളുടെ ഐക്യത്തിന്‍റെ പ്രസക്​തി ബോധ്യമായെന്നും ഇനി വരാനിരിക്കുന്ന പ്രശ്​നങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതിനെക്കാൾ ഭീകരമാണെന്നും യു.എൻ കാലാവസ്​ഥാ സമ്മേളനത്തിന്‍റെ മുന്നോടിയായി അദ്ദേഹം പറഞ്ഞു. പരിഗണനകളിൽ കാലാവസ്​ഥക്ക്​ മുന്തിയ പരിഗണന നൽകാൻ വിവിധ രാഷ്​ട്ര നേതാക്കളുമായി സംസാരിക്കാൻ ചുമതല ലഭിച്ച പശ്​ചാത്തലത്തിലാണ്​ പ്രതികരണം. അടുത്ത നവംബറിൽ ഗ്ലാസ്​ഗോയിലാണ്​ സമ്മേളനം. ഗ്ലാസ്​കോയിൽ ലോക നേതാക്കൾ ഒത്തുചേർന്ന്​ വിഷയങ്ങളിൽ കൂട്ടായ തീരുമാനമെടുക്കാനാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ബി.സിയി​െല പ്രശസ്​തമായ ലൈഫ്​ പരമ്പരയുടെ ശിൽപിയാണ്​ ഡേവിഡ്​ ആറ്റൻബറോ. പ്രശസ്​ത ബ്രിട്ടീഷ്​ സംവിധായകൻ റിച്ചാർഡ്​ ആറ്റൻബറോയുടെ സഹോദരനാണ്​. ബ്രിട്ടീഷ്​ സർക്കാറിലെ കാബിനറ്റ്​ പദവിയുള്ള അലോക്​ ശർമയാണ്​ ഗ്ലാസ്​ഗോ സമ്മേളനത്തിന്‍റെ അധ്യക്ഷൻ.

Tags:    
News Summary - Problems that await in next 5-10 years greater than Covid: David Attenborough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.