ന്യൂയോർക്ക്: കഴിഞ്ഞ 40 വർഷമായി അമേരിക്കയിലെ ഒാരോ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് ഫലങ്ങളും കൃത്യമായി പ്രവചിച്ച അലൻ ലിച്മാൻ പറയുന്നു, ഇത്തവണ ട്രംപ് തോൽക്കും. മുൻ വൈസ് പ്രസിഡൻറായ ജോ ബൈഡൻ ഡോണൾഡ് ട്രംപിനെ ദയനീയമായി പരാജയപ്പെടുത്തുമെന്നാണ് അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രഫസറായ അലൻ ലിച്മാെൻറ പ്രവചനം.
മുന്‍ പ്രസിഡൻറ് റൊണാള്‍ഡ് റീഗെൻറ രണ്ടാം വിജയം പ്രവചിച്ചാണ് പ്രൊഫസര്‍ ഇൗ രംഗത്ത് പ്രശസ്തനാവുന്നത്. 2016 ല്‍ ട്രംപിെൻറ വിജയവും അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാൽ, അത് പരിഹാസത്തോടെ തള്ളിക്കളഞ്ഞ പലരും ഫലം വന്നപ്പോൾ ഞെട്ടുകയും ചെയ്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിലെ നൊസ്ട്രാഡമസ്' എന്നാണ് ലിച്മാനെ ന്യൂയോർക് ടൈംസ് വിശേഷിപ്പിച്ചത്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെ പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനാണ് മൈക്കൽ ഡെ നോസ്ട്രഡാമെ.
'വൈറ്റ് ഹൗസിലേക്കുള്ള 13 താക്കോലുകൾ' എന്ന ലിച്മാെൻറ പ്രശസ്തമായ വിശകലന മാതൃത അടിസ്ഥാനമാക്കിയാണ് വിജയം പ്രവചിക്കുന്നത്. 'താക്കോലുകൾ പ്രവചിക്കുന്നത് ഇത്തവണ ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തില്ല എന്നാണ്' -അദ്ദേഹം സി.എൻ.എന്നിനോട് പ്രതികരിച്ചു. സ്ഥാനാർഥികളെ സംബന്ധിച്ച് 13 കാര്യങ്ങൾ എടുത്ത് അവ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുകയാണ് അലൻ ലിച്മാൻ ചെയ്യുന്നത്. അതിൽ ആറോ അതിൽ കൂടുതലോ തെറ്റ് വന്നാൽ സ്ഥാനാർഥി പരാജയപ്പെടും. 13 കാര്യങ്ങളിൽ സ്ഥാനാർഥിയുടെ സമ്പദ്വ്യവസ്ഥ, അധികാര സ്ഥാനം, സാമൂഹത്തിന് അയാളോടുള്ള സംതൃപ്തി, ആകർഷണീയത എന്നിവ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.