സൗദിയിൽ ശഹ്ബാസിനെതിരെ പ്രതിഷേധം, കള്ളനെന്നു വിളിച്ചാണ് നൂറുകണക്കിനാളുകൾ എതിരേറ്റത്

റിയാദ്: സൗദി സന്ദർശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫിനെതിരെ പ്രതിഷേധം. മദീനയിലെ മസ്ജിദുന്നബവിയിലെത്തിയ ശഹ്ബാസിനെ കള്ളനെന്നു വിളിച്ചാണ് നൂറുകണക്കിനാളുകൾ എതിരേറ്റത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശഹ്ബാസ് ശരീഫും സംഘവും പള്ളി കവാടത്തിലെത്തിയപ്പോഴാണ് സംഭവം.

പ്രതിഷേധിച്ച ഏതാനും പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. പാക് വിവരസാങ്കേതിക വകുപ്പ് മന്ത്രി മറിയം ഔറംഗസേബ്, ദേശീയ അസംബ്ലി അംഗം ഷഹ്സെയ്ൻ ബുഗ്തി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മദീന വിമാനത്താവളത്തിലെത്തിയ ശഹ്ബാസിനെ ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സ്വീകരിച്ചു. മേഖല കമാൻഡർ മേജർ ജനറൽ ഫഹദ് അൽജുഹ്നി, മേഖല പൊലീസ് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽമുശ്ഹൻ, പ്രോട്ടോകോൾ ഓഫിസ് മേധാവി ഇബ്രാഹീം അബ്ദുല്ല ബർറി, സിവിൽ സൈനിക രംഗത്തെ ഉദ്യോഗസ്ഥർ എന്നിവരും സ്വീകരിക്കാനെത്തിയ സംഘത്തിലുൾപ്പെട്ടു.                                               

Tags:    
News Summary - Protest against Shahbaz Sharif in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.