ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണം പാകിസ്താെൻറ അറിവോടെയാണെന്ന് സമ്മതിച്ച് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ചൗധരി. 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത 2019ലെ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറ നേതൃത്വത്തിന് കീഴിൽ രാജ്യം നേടിയ വിജയമാണെന്ന് ചൗധരി പറഞ്ഞു.
പാക് പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധ്മാനെ മോചിപ്പിക്കാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേശ്ശി സുപ്രധാന യോഗത്തിൽ അഭ്യർഥിെച്ചന്ന പ്രതിപക്ഷ പാകിസ്താൻ മുസ്സിം ലീഗ്-നവാസ് (പി.എം.എൽ-എൻ) നേതാവ് അയാസ് സാദിഖിെൻറ ആരോപണത്തിന് പിന്നാലെയാണ് ദേശീയ അസംബ്ലിയിൽ മന്ത്രിയുടെ വെളിപ്പെടുത്തൽ.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെ 2019 ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധ്മാൻ പാക് സൈന്യത്തിെൻറ പിടിയിലാകുന്നത്.
ഇതിെൻറ തലേ ദിവസം പാകിസ്താനിലെ ഖൈബർ പക്തൂൺവയിലുള്ള ജയ്ശെ ഭീകരരുടെ താവളം വ്യോമസേന ബോംബിട്ട് നശിപ്പിച്ചിരുന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ മുട്ടുവിറച്ച വിദേശകാര്യ മന്ത്രി ദൈവത്തെയോർത്ത് വർധ്മാനെ വിട്ടയക്കാൻ താൻ പങ്കെടുത്ത യോഗത്തിൽ ആവശ്യപ്പെെട്ടന്നായിരുന്നു സാദിഖിെൻറ ആരോപണം.
യോഗത്തിൽ അന്ന് വ്യോമസേന മേധാവിയായിരുന്ന ജനറൽ ഖമർ ജാവേദ് ബജ്വയും പങ്കെടുത്തിരുന്നതായി സാദിഖ് വെളിപ്പെടുത്തിയിരുന്നു. അന്ന് വാർത്തപ്രക്ഷേപണ മന്ത്രിയായിരുന്ന ഫവാദ് ചൗധരി ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.