സോൾ: പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘർഷത്തിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉത്തര കൊറിയയിൽ എത്തി. യുക്രെയ്നിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണക്ക് റഷ്യൻ പ്രസിഡൻറ് നന്ദി അറിയിച്ചു.
അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും സന്ദർശനത്തിന് മുന്നോടിയായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പുടിൻ പറഞ്ഞു. 24 വർഷത്തിനിടെ ആദ്യമായാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. പാശ്ചാത്യ നിയന്ത്രണത്തിലല്ലാത്ത വ്യാപാര, പേമെന്റ് സംവിധാനം റഷ്യയും ഉത്തര കൊറിയയും ചേർന്ന് വികസിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു.
റഷ്യക്കും ഉത്തര കൊറിയക്കും എതിരായ പാശ്ചാത്യ ഉപരോധം ഏകപക്ഷീയവും നിയമവിരുദ്ധ നിയന്ത്രണ നടപടികളുമാണ്. വിനോദ സഞ്ചാരം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും പങ്കാളിത്തം വർധിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.