ടോക്കിയോ: ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഊന്നൽ നൽകി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ യുക്രേനിയൻ സംസ്കാരത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ബൈഡൻ ആരോപിച്ചു.
ഇരുണ്ട മണിക്കൂറുകളിലൂടെയാണ് നാം ഇന്ന് സഞ്ചരിക്കുന്നത്. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം ഒരു മാനുഷിക ദുരന്തമാണ്. ഇതൊരു ആഗോള പ്രശ്നമാണ്. പുടിന്‍റെ നേതൃത്വത്തിൽ റഷ്യൻ സേന യുക്രെയ്നിലെ സ്കൂളുകളും പള്ളികളുമെല്ലാം ആക്രമിക്കുകയാണ്. ഇതിനെ ലോകം ഒന്നായി നേരിടണം- ബൈഡൻ പറഞ്ഞു.
റഷ്യ യുദ്ധം തുടരുന്നിടത്തോളം കാലം ക്വാഡ് നേതാക്കൾ യുദ്ധത്തിനെതിരായ ആഗോള പ്രതികരണത്തിന് നേതൃത്വം നൽകുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. കോവിഡുമായി ബന്ധപ്പെട്ടും സാങ്കേതിക വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടും ഒരുപാട് നേട്ടങ്ങൾ നമ്മൾ ഇതിനോടകം കൈവരിച്ചിട്ടുണ്ടെന്നും ഇനിയും ഒരുപാട് ജോലികൾ നമുക്ക് മുന്നിലുണ്ടെന്നും ബൈഡൻ ക്വാഡ് നേതാക്കളോട് പറഞ്ഞു.
മുന്നിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ക്വാഡ് പങ്കാളിത്തം പ്രധാനമാണ്. ലേകത്തെ സമാധാമപരവും സുസ്ഥിരവുമായി നിലനിർതത്തുന്നതും കാലാവസ്ഥ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതുമുൾപ്പടെ ക്വാഡിന് മുന്നിൽ ഇനിയുമൊരുപാട് ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.