മോസ്കോ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ സമാധാന ചർച്ചക്കായുള്ള അഭ്യർഥനക്ക് കടുത്ത ഭാഷയിൽ പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അനൗദ്യോഗികമായി സമാധാനശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്ന റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിച് സെലൻസ്കിയുടെ കത്തുമായി ചെന്നപ്പോൾ, അദ്ദേഹത്തോട് പറഞ്ഞേക്കൂ, ഞാൻ അവരെ തകർക്കും' എന്നായിരുന്നു പുടിന്റെ മറുപടി. യുക്രെയ്നിൽ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് പുടിന്റെ വാക്കുകളിൽ.
യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന് മുന്നോട്ടു വെക്കുന്ന ഉപാധികളാണ് സെലന്‍സ്കിയുടെ കത്തിലുണ്ടായിരുന്നത്. യുക്രെയ്നിന്റെ അപേക്ഷ സ്വീകരിച്ചാണ് അബ്രമോവിച് സമാധാനശ്രമങ്ങള്‍ക്കായി പുടിനെ സന്ദര്‍ശിച്ചത്. പുടിന്റെ അടുത്ത അനുയായിയായാണ് അബ്രമോവിച് അറിയപ്പെടുന്നത്. അബ്രമോവിച് ഉള്‍പ്പെടെ നിരവധി റഷ്യന്‍ വ്യവസായികളുടെ പിന്തുണ യുക്രെയ്ന് നേടിയതായി സെലൻസ്കി പറഞ്ഞിരുന്നു. ഇതും പുടിനെ പ്രകോപിപ്പിച്ചിരിക്കാം എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.