ന്യൂയോർക്: ദിവസങ്ങൾക്കിടെ പലതവണ മുസ്ലിംകൾക്കെതിരെ വംശവെറി ആക്രമണം നടത്തിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. യു.എസ് നഗരമായ ക്യൂൻസിൽ അഞ്ചാഴ്ചക്കിടെ നിരവധി തവണ മുസ്ലിംകൾക്കെതിരെ ആക്രമണം നടത്തിയതിന് 30കാരനായ നാവെദ് ദർനിയാണ് പിടിയിലായത്. ജൂൺ 20നാണ് ആദ്യ സംഭവം. ലിബർട്ടി അവന്യൂ, െലഫേർട്സ് ബൂൾവാർഡ് എന്നിവിടങ്ങളിൽ ഒരു പുരുഷനെയും സ്ത്രീയെയും പിന്തുടർന്ന ഇയാൾ പുരുഷനെ ആക്രമിക്കുകയും സ്ത്രീയുടെ ഹിജാബ് വലിച്ചുകളഞ്ഞ് കൈയിൽ ഇടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഒരു മണിക്കൂറിന് ശേഷം ഇൻവുഡ് അവന്യൂവിൽ സമാനമായി മറ്റൊരാളെയും ഒരു സ്ത്രീയെയും പിറകെ കൂടിയ ഇയാൾ മുസ്ലിം വെറി പരാമർശങ്ങൾ നടത്തുകയും സ്ത്രീയുടെ മുഖത്ത് പലവട്ടം ഇടിച്ച് ഓടുകയായിരുന്നു. മൂക്കിനും മറ്റിടങ്ങളിലും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ജൂലൈ 25ന് വീണ്ടും സമാന ആക്രമണം പ്രതിയെ കണ്ടെത്താൻ സഹായിക്കാനാവശ്യപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.