ന്യൂഡൽഹി: രാഹുൽ ഗാന്ധി പപ്പുവല്ലെന്നും സ്മാർട്ടായ വ്യക്തിയാണെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. രാഹുലിനെ സംബന്ധിച്ച് ഇത്തരമൊരു ചിത്രം ഖേദകരമാണ്. തനിക്ക് അദ്ദേഹവുമായി ഒരു പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. ഒരിക്കലും അദ്ദേഹം പപ്പുവല്ല. സ്മാർട്ടായ വ്യക്തിയാണെന്നാണ് തനിക്ക് മനസിലായിട്ടുള്ളതെന്ന് രഘുറാം രാജൻ പറഞ്ഞു.
മുൻഗണനകളെ കുറിച്ച് എല്ലാവർക്കും ധാരണയുണ്ടായിരിക്കണം. വെല്ലുവിളികളെ മനസിലാക്കാനും അതിന്റെ തീവ്രത അളക്കാനും സാധിക്കണം. ഇത് ചെയ്യാൻ രാഹുൽ ഗാന്ധി നല്ല കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും രഘുറാം രാജൻ പങ്കെടുത്തിരുന്നു.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സംസാരിക്കവെ 2023ൽ ഇന്ത്യ വലിയ സാമ്പത്തിക വെല്ലുവിളി നേരിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരിഷ്കാരങ്ങൾ കൊണ്ടു വരാൻ രാജ്യത്തിന് കഴിയാത്തതാണ് വെല്ലുവിളികൾക്കുള്ള പ്രധാനകാരണം. നയങ്ങൾ രൂപീകരിക്കുമ്പോൾ മിഡിൽ ക്ലാസിനെയാണ് പരിഗണിക്കേണ്ടതെന്നും രഘുറാം രാജൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.