ലാഹോറിൽ വിദ്യാർഥികൾ മാസ്‌ക് ധരിച്ച് സ്കൂളിലേക്കു പോവുന്നു 
പടം: പി.ടി.ഐ


ലാഹോറിൽ വായു മലിനീകരണം റെക്കോർഡ് ​ഉയരത്തിൽ; രോഗബാധിതരായി ആയിരങ്ങൾ

ലാഹോർ: പാകിസ്താ​ന്‍റെ സാംസ്കാരിക തലസ്ഥാനമായ ലാഹോറിൽ റെക്കോർഡ് ഉയരത്തിലെത്തി വായു മലിനീകരണം. ലാഹോറിൽ മലിനവായു ശ്വസിച്ച് രോഗം ബാധിച്ച് കൂടുതൽ ആളുകളെ ആശുപത്രികളിലേക്കും സ്വകാര്യ ക്ലിനിക്കുകളിലേക്കും അയക്കുന്നതായാണ് റി​പ്പോർട്ട്. ആളുകൾ മുഖംമൂടി ധരിക്കുന്നതിലും പുകമഞ്ഞുമായി ബന്ധപ്പെട്ട മറ്റ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തിയാൽ സമ്പൂർണ ലോക്ക്ഡൗൺ ഉടൻ ഏ​ർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതായി ഡോക്ടർമാർ പറഞ്ഞു.

1.4 കോടിലധികം ജനസംഖ്യയുള്ള ലാഹോറിലെ തെരുവുകളിൽ താമസിക്കുന്നവർ മാസ്‌ക് ധരിക്കാതെ കാണപ്പെടുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.  ചുമയും കണ്ണുകൾ കത്തുന്നതായും അനുഭവപ്പെടുന്നതായി മിക്ക ആളുകളും പരാതിപ്പെടുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച പതിനായിരക്കണക്കിന് രോഗികൾ ഒരാഴ്ചക്കുള്ളിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയെന്ന് പാകിസ്താൻ മെഡിക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സൽമാൻ കാസ്മി പറഞ്ഞു. നിങ്ങൾ പോകുമ്പോഴെല്ലാം ആളുകൾ ചുമക്കുന്നത് നിങ്ങൾക്ക് കാണാം എന്നിട്ടും അവർ മാസ്ക് ധരിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ലാഹോർ സ്ഥാനം പിടിച്ചു. കഴിഞ്ഞ മാസം മുതൽ നഗരത്തെ വിഷലിപ്തമായ പുക മൂടിയിരിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി മറിയം ഔറംഗസേബ് നഗരത്തിൽ പൂർണമായ ലോക്ക്ഡൗൺ ഒഴിവാക്കാൻ ആളുകളോട് മുഖംമൂടി ധരിക്കാൻ ആവശ്യപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമാണ് ലാഹോർ.

ഫിൽട്ടറുകളില്ലാത്ത ബാർബിക്യൂ ഭക്ഷണവും മോട്ടോർ ഘടിപ്പിച്ച റിക്ഷകളുടെ ഉപയോഗവും നഗരത്തിലെ അധികാരികൾ ഇതിനകം നിരോധിച്ചിട്ടുണ്ട്. കൂടാതെ കല്യാണമണ്ഡപങ്ങൾ രാത്രി 10 മണിയോടെ അടക്കണം. മലിനീകരണം ചെറുക്കുന്നതിന് കൃത്രിമ മഴ പെയ്യിക്കുന്നതും പരിശോധിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയും സമാനമായ അവസ്ഥയിലേക്ക് പതിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷ​വേളയിൽ ഡൽഹിയെയും പുകമഞ്ഞ് പൊതിഞ്ഞിരുന്നു. പടക്കം പൊട്ടിക്കുന്നതിന് ഡൽഹി ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർ​പ്പെടുത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല.

Tags:    
News Summary - Record-high air pollution sickens thousands in Pakistan's cultural capital of Lahore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.