അഭയാർഥി പുനരധിവാസം: അഫ്​ഗാന്​ 10 കോടി ഡോളറിന്‍റെ യു.എസ്​ പാക്കേജ്​

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിലെ അഭയാർഥി പുനരധിവാസത്തിന്​ 10 കോടി ​ഡോളറി​െൻറ (ഏകദേശം 740 കോടി രൂപ) അടിയന്തര ധനസഹായ പാക്കേജിന്​ അനുമതി നൽകി യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ.

പ്രത്യേക കുടിയേറ്റ വിസയിൽ യു.എസിൽ ജോലിചെയ്യുന്ന അഫ്​ഗാനികളെ തിരിച്ചയക്കാനുള്ള നടപടികളും യു.എസ്​ തുടങ്ങിയിട്ടുണ്ട്​. ഇവരെയുൾപ്പെടെ പുനരധിവസിപ്പിക്കാനാണ്​ സഹായം. താലിബാനിൽനിന്നുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണിത്​.

വിസ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ ആദ്യസംഘം ഈ മാസാവസാനം അഫഗാനിലേക്ക്​ തിരികെയെത്തും. 2001ലെ അധിനിവേശത്തിനുശേഷമാണ്​ പരിഭാഷകരായും മറ്റു ജോലി ചെയ്യാനും അഫ്​ഗാനികൾക്ക്​ യു.എസ്​ പ്രത്യേക കുടിയേറ്റ വിസ നൽകിത്തുടങ്ങിയത്​.

Tags:    
News Summary - Refugee Rehabilitation: $ 100 million US package for Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.