വാഷിങ്ടൺ: ലോകാരോഗ്യസംഘടനയുടെ സാങ്കേതിക വിദഗ്ധ സമിതി കോവാക്സിൻ അനുമതി നൽകുന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്ന് ഡബ്യു.എച്ച്.ഒ വക്താവ് അറിയിച്ചു. വാക്സിന് ഉടൻ അംഗീകാരം ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഉപയോഗത്തിനായിരിക്കും വാക്സിന് അനുമതി ലഭിക്കുക.
രേഖകൾ കൃത്യമാവുകയും സമർപ്പിച്ച രേഖകളിൽ വിദഗ്ധസമിതിക്ക് തൃപ്തി വരികയും ചെയ്താൽ വാക്സിന് 24 മണിക്കൂറിനകം അംഗീകാരം നൽകുമെന്ന് ലോകാരോഗ്യസംഘടന വക്താവ് പറഞ്ഞു. നേരത്തെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകാത്തത് മൂലം വാക്സിൻ സ്വീകരിച്ചവർക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാൻ സാധിച്ചിരുന്നില്ല.
ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. ഏപ്രിൽ 19നാണ് ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി കോവാക്സിൻ അപേക്ഷ സമർപ്പിച്ചത്. രേഖകളുടെ അഭാവത്താൽ ഭാരത് ബയോടെക്കിന്‍റെ അപേക്ഷ കോവാക്സിൻ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.