ഞായറാഴ്ച നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രാൻസിൽ കലാപം. രാജ്യത്തെ വിവിധ നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതായി നെക്സ്റ്റ ടി.വി റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയോട് തോറ്റതിന് പിന്നാലെ പല ഫ്രഞ്ച് നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്.
പൊലീസ് ഉദ്യോഗസ്ഥർ ക്രമസമാധാന നില നിലനിർത്താൻ ശ്രമിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ തെരുവുകളിൽ വലിയ ആക്രമണങ്ങൾ നടക്കുന്നതായി കാണിക്കുന്നു. കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണ്. ലിയോണിൽ, കലാപകാരികൾക്കിടയിലൂടെ കടന്നുപോയ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. ലോകകപ്പ് തോൽവിയെ തുടർന്ന് അരാജകത്വം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സായുധ പൊലീസ് പാരീസിലെ തെരുവുകളിൽ കണ്ണീർ വാതകം പ്രയോഗിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. മത്സരശേഷം ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് തെരുവിലിറങ്ങിയത്.
ഫ്രഞ്ച് തലസ്ഥാനത്തെ പ്രസിദ്ധമായ ചാംപ്‌സ്-എലിസീസിൽ കലാപകാരികൾ പൊലീസുകാരികളുമായി ഏറ്റുമുട്ടി. കളിക്കുശേഷം തീ കത്തിക്കുകയും ആകാശത്ത് പടക്കം പൊട്ടിക്കുകയും ചെയ്തതായി ദി സൺ റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം 14000 പൊലീസുകാരെ വിന്യസിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.