കടപ്പാട്​: ട്വിറ്റർ

സ്വീഡനിൽ മുസ്​ലിംവിരുദ്ധ റാലി തടഞ്ഞു; സംഘർഷം

സ്​റ്റോക്​ഹോം: മുസ്​ലിംവിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കാൻ ആഹ്വാനം ചെയ്​ത്​ ദക്ഷിണ സ്വീഡനിൽ സംഘടിപ്പിച്ച റാലിയിൽ രാഷ്​ട്രീയ നേതാവിനെ വിലക്കിയതിനെ ചൊല്ലി സംഘർഷം.

രാജ്യത്തെ തീവ്ര വലതുപക്ഷ സംഘടനയായ 'ഹാർഡ്​ ലൈൻ' സ്വീഡനിലെ മാൽമോയിൽ സംഘടിപ്പിച്ച റാലിയിലാണ്​ നേതാവ്​ റാസ്​മസ്​ പാലുദാനെ വിലക്കിയത്​.

രണ്ടു വർഷത്തേക്ക്​ വിലക്ക്​ പ്രഖ്യാപിച്ച അധികൃതർ പിന്നീട്​ മാൽമോക്ക്​ സമീപം അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു. നേതാവിനെ കസ്​റ്റഡിയിലെടുത്തെങ്കിലും റാലിയുമായി മുന്നോട്ടുപോയ സംഘടനയുടെ പ്രവർത്തകരെ പിന്നീട്​ അറസ്​റ്റ്​ ചെയ്​തുനീക്കി.

സംഘർഷത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു. പന്നിയിറച്ചി പൊതിഞ്ഞ്​ ഖുർആൻ കത്തിച്ച്​ കഴിഞ്ഞ വർഷവും റാസ്​മസ്​ സമാന പരിപാടി സംഘടിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.