ബ്രിട്ടീഷ് പ്രധാനമന്ത്രി പദം; ഋഷി സുനക് അവസാന റൗണ്ടിൽ; എതിരാളി ലിസ് ട്രസ്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവസാന റൗണ്ട് പോരാട്ടത്തിലേക്ക് ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനക് യോഗ്യത നേടി. വിദേശസെക്രട്ടറി ലിസ് ട്രസ് ആണ് അവസാന റൗണ്ടിൽ സുനകിന്റെ എതിരാളി.

ടോറി എം.പിമാരുടെ അഞ്ചാമത്തെയും അവസാനത്തെയും റൗണ്ടിൽ 137വോട്ടുകൾ നേടിയാണ് സുനക് അവസാന ഘട്ടത്തിലേക്ക് കടന്നത്. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 പേരുടെ പിന്തുണയാണ് ലഭിച്ചത്. 105 വോട്ടുകൾ മാത്രം നേടിയ പെന്നി മോർഡോണ്ട് പുറത്തായി. ഇതുവരെ എല്ലാ റൗണ്ടിലും മുന്നിലെത്തിയ സുനക് ചൊവ്വാഴ്ച വരെ നേടിയ 118 വോട്ടിനൊപ്പം 19 എണ്ണം കൂടി ചേർത്താണ് 137ലെത്തിയത്.

തിങ്കളാഴ്ച ബി.ബി.സിയിൽ നടക്കുന്ന ടെലിവിഷൻ ചർച്ചയിൽ സുനകും ട്രസ്സും വാദമുഖങ്ങൾ പങ്കുവെക്കും. വോട്ടെടുപ്പിൽ ഋഷി സുനക്ക് ജയിച്ചാൽ ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യൻ വംശജനായ പ്രധാനമന്ത്രിയാകും. സെപ്റ്റംബർ അഞ്ചിനാണ് അവസാന ഫലം പുറത്തുവരുക.

Tags:    
News Summary - Rishi Sunak, Liz Truss Final 2 Candidates In Race For UK PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.