ന്യൂസിലൻഡിൽ ഇന്ത്യൻ സ്ഥാപനത്തിൽ വീണ്ടും കവർച്ച

ഓ​ക്‍ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രുടെ സ്ഥാപനങ്ങൾക്ക് നേരെ അക്രമം തുടർക്കഥയാകുന്നു. ഏതാനും മാസങ്ങളായി ഇന്ത്യൻ വംശജരുടെ സ്ഥാപനങ്ങളിൽ കവർച്ചയും അതിക്രമവും പതിവാണ്. ഒരു മാസം മുമ്പ് അക്രമികൾ ഇന്ത്യൻ വംശജനെ കൊ​ലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം പ​ടി​ഞ്ഞാ​റ​ൻ ഓ​ക്‍ല​ൻ​ഡി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ കൗ​റി​ലാ​ൻ​ഡ്‌​സി​ൽ ഇന്ത്യക്കാരൻ ഉ​രേ​ഷ് പ​ട്ടേ​ലി​ന്റെ ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ക​വ​ർ​ച്ച​ക്കാ​ർ പ​ണ​വും സി​ഗ​ര​റ്റും മോ​ഷ്ടി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ളാണ് കവർച്ച നടത്തിയത്.

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ വ്യ​വ​സാ​യി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ക​ട​ക​ൾ ആ​യു​ധ​ധാ​രി​ക​ളാ​യ കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​ക​മാ​ണ് ഈ ​സം​ഭ​വം. ക​ഴി​ഞ്ഞ​മാ​സം ന്യൂ​സി​ല​ൻ​ഡി​ൽ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജ​ന​ക് പ​ട്ടേ​ൽ എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാണ് കൊ​ല്ല​പ്പെ​ട്ടത്.

Tags:    
News Summary - Robbery again in Indian institution in New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.