ഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ കെട്ടിട നിർമാണത്തിന് നിലമൊരുക്കുന്നതിനിടെ തൊഴിലാളികൾ 2000 വർഷം പഴക്കമുള്ള റോമൻ കാലത്തെ ശവകുടീരം കണ്ടെത്തി. ഈജിപ്ഷ്യൻ ധനസഹായത്തോടെ നിർമിക്കുന്ന പാർപ്പിട സമുച്ചയ മേഖലയിലാണ് സംഭവം.
ശവകുടീരം കണ്ടെത്തിയത് ഗസ്സ പൊതുമരാമത്ത് വകുപ്പ് വക്താവ് നാജി സർഹാൻ സ്ഥിരീകരിച്ചു. മേഖലയിൽ വേറെയും ശവകുടീരങ്ങളുണ്ടെന്നതിന്റെ തെളിവ് ലഭിച്ചതായി വക്താവ് അറിയിച്ചു. നിർമാണം നിർത്തിവെച്ച ഇവിടേക്ക് ടൂറിസം പുരാവസ്തു വകുപ്പിലെ വിദഗ്ധരെ പരിശോധനക്ക് അയച്ചതായും സർഹാൻ പറഞ്ഞു.
നിലവിൽ 34 ശവകുടീരങ്ങളാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് ലഭിച്ച മൺപാത്രങ്ങളും കരകൗശല വസ്തുക്കളും റോമൻ കാലഘട്ടത്തിലേതാകാനാണ് സാധ്യതയെന്ന് ഫ്രഞ്ച് പുരാവസ്തു സ്കൂളിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.