മോസ്കോ: തടവിലാക്കപ്പെട്ട റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിക്കുവേണ്ടി ഹാജരായ മൂന്ന് അഭിഭാഷകരുടെ വീടുകളിൽ അധികൃതർ പരിശോധന നടത്തി. ഇവരിലൊരാളെ തടവിലാക്കിയതായും പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
നവാൽനിയെ പൂർണമായി ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വീടുകളിൽ റെയ്ഡ് നടത്തിയതെന്ന് അടുത്ത അനുയായിയായ ഇവാൻ സദാനോവ് സമൂഹമാധ്യമത്തിൽ കുറിച്ചു. 19 വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട നവാൽനി 2021 ജനുവരി മുതൽ ജയിലിൽ കഴിയുകയാണ്.
ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു എന്നാരോപിച്ചാണ് അഭിഭാഷകരായ വാദിം കൊബ്സേവ്, ഇഗോർ സെർഗുനിൻ, അലക്സി ലിപ്സ്റ്റെർ എന്നിവരുടെ വീടുകളിൽ തിരച്ചിൽ നടത്തിയത്. സർക്കാറിന്റെ അഴിമതിക്കെതിരെയും നയങ്ങൾക്കെതിരെയും ശക്തമായ പ്രക്ഷോഭം നടത്തുന്ന നവാൽനി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ബദ്ധശത്രുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.