മോസ്കോ: യുക്രെയ്നിൽ രണ്ടു വർഷത്തിലേറെയായി തുടരുന്ന അധിനിവേശം അവസാനിപ്പിക്കാൻ പുതിയ നിബന്ധനകൾ വെച്ച് റഷ്യ. സ്വിസ് തലസ്ഥാനമായ ബേണിൽ 90ലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ സംഗമിക്കുന്നതിനിടെയാണ് വ്ലാഡ്മിർ പുടിൻ കടുത്ത നിബന്ധനകൾ വെച്ചത്.
റഷ്യക്ക് കിഴക്കൻ മേഖലയിൽ കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകുക, സ്വന്തം രാജ്യത്ത് കൂടുതൽ മേഖലകളിൽനിന്ന് യുക്രെയ്ൻ സേനയെ പിൻവലിക്കുക, നാറ്റോ അംഗത്വ ശ്രമം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
റഷ്യക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്. റഷ്യൻ ബാങ്കിങ് മേഖലക്കെതിരെ കഴിഞ്ഞ ദിവസമാണ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്. റഷ്യൻ ഓഹരി വിപണിയിൽ കറൻസി വ്യാപാരം, ചിപ്പ്- സാങ്കേതിക വ്യാപാരം എന്നിവയും വിലക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട റഷ്യൻ ആസ്തികൾ ഉപയോഗിച്ച് യുക്രെയ്ന് 5000 കോടി ഡോളർ വായ്പ നൽകാൻ ജി7 ഉച്ചകോടി തീരുമാനമെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.