ക്രിമിയയിലും കരിങ്കടലിലും 19 യുക്രെയിൻ ഡ്രോണുകൾ തകർത്തെന്ന് റഷ്യ

മോസ്കോ: കരിങ്കടലിനും ക്രിമിയൻ ഉപദ്വീപിനും മുകളിലൂടെ പറന്ന 19 യുക്രെയ്ൻ ഡ്രോണുകളും റഷ്യയുടെ മറ്റ് ഭാഗങ്ങളിൽ പറന്ന മൂന്ന് യുക്രെയ്ൻ ഡ്രോണുകളും റഷ്യൻ ആന്റി എയർക്രാഫ്റ്റ് യൂണിറ്റുകൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്തംബർ 20 മുതൽ 21 വരെ റഷ്യയിൽ മാരക ഡ്രോണുകൾ ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുള്ള യുക്രെയ്ൻ ഭരണകൂടത്തിന്റെ ശ്രമം തടഞ്ഞുരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മറ്റ് മൂന്ന് ഡ്രോണുകൾ മധ്യ, തെക്കൻ റഷ്യയിലെ കുർസ്ക്, ബെൽഗൊറോഡ്, ഓർലോവ് മേഖലകളിൽ തകർന്നതായും മന്ത്രാലയം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. റഷ്യയുടെ ആക്രമണത്തിലുടനീളം ക്രിമിയയെ യുക്രെയ്ൻ ലക്ഷ്യം വെച്ചിരുന്നു. 2014-ലാണ് യുക്രെയ്നിന്റെ അധീനതയിലുണ്ടായിരുന്ന ക്രിമിയ റഷ്യ പിടിച്ചെടുത്തത്. എന്നാൽ 2014 ൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചു പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിനാൽ അടുത്തിടെ അവിടെ ആക്രമണങ്ങൾ രൂക്ഷമായി. ഓഗസ്റ്റ് 25 ന് ക്രിമിയയ്ക്ക് മുകളിൽ 42 ഡ്രോണുകൾ തകർത്തതായി റഷ്യ പറഞ്ഞു. ജൂൺ ആദ്യം യുക്രെയ്ൻ അതിന്റെ പ്രത്യാക്രമണം ആരംഭിച്ചതുമുതൽ മോസ്കോ ഉൾപ്പെടെയുള്ള നഗരങ്ങളിലെ കെട്ടിടങ്ങൾ ഇടയ്ക്കിടെ ഡ്രോൺ ആക്രമണങ്ങൾ നേരിട്ടെങ്കിലും റഷ്യ അതിജീവിച്ചിരുന്നു.

ക്രിമിയയിലെ ഏറ്റവും വലിയ പ്രദേശത്ത് നിരവധി ഡ്രോണുകൾ നശിപ്പിക്കപ്പെട്ടതായി റഷ്യൻ പിന്തുണയുള്ള സെവാസ്റ്റോപോളിലെ ഗവർണർ മിഖായേൽ റസ്വോഷയേവ് അറിയിച്ചു.'ഡ്രോണുകൾ പറക്കുന്ന ശബ്ദമോ വ്യോമ പ്രതിരോധ സംവിധാനങ്ങളോ കേൾക്കുകയാണെങ്കിൽ ജനാലകളിൽ നിന്ന് മാറിനിൽക്കുക'. ഔദ്യോഗിക വിവരങ്ങൾ പിന്നീട് വരും.മോസ്കോ ഗവർണർ സെർജി അക്സിയോനോവിന്റെ ഉപദേഷ്ടാവ് ഒലെഗ് ക്ര്യൂച്ച്കോവ് പറഞ്ഞു.

Tags:    
News Summary - Russia says it shot down 19 Ukrainian drones in Crimea and the Black Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.