കൊല്ലപ്പെടുന്ന യുക്രെയ്ൻ സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിച്ച് വിൽക്കുന്നെന്ന് ആരോപണം

കിയവ്: കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിച്ച് വിൽക്കുന്നതായി ആരോപണം. യുക്രേനിയൻ യുദ്ധത്തടവുകാരന്‍റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, ഗുരുതര ആരോപണം റഷ്യൻ അധികൃതർ നിഷേധിച്ചു. തങ്ങളെ പൈാചികവത്കരിക്കാനുള്ള പ്രചരണമാണിതെന്നാണ് റഷ്യയുടെ പ്രതികരണം.

യുക്രെയ്ന് വിട്ടുനൽകിയ സൈനികരുടെ മൃതദേഹങ്ങൾ പലതും പ്രധാന അവയവങ്ങൾ ഇല്ലാത്ത അവസ്ഥയിലായിരുന്നെന്ന് ഫ്രീഡം ടു ഡിഫൻഡേഴ്‌സ് ഓഫ് മരിയുപോൾ ഗ്രൂപ്പിൻ്റെ മേധാവി ലാറിസ സലേവ പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളും തുർക്കിയിലെ യുക്രേനിയൻ അംബാസഡർ വാസിൽ ബോഡ്‌നറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

യുക്രേനിയൻ യുദ്ധത്തടവുകാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അവയവ കച്ചവട മാഫിയ റഷ്യയിൽ സജീവമാണെന്ന് സലവേ പറയുന്നു. തടവറയിൽ പീഡിപ്പിക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ ലഭിക്കുമ്പോൾ, അതിൽ അവയവങ്ങളില്ലാത്ത മൃതശരീരങ്ങളും ഉണ്ടാകാറുണ്ട്. ഈ കുറ്റകൃത്യം തടയാൻ ലോകം ഇത് ചർച്ച ചെയ്യേണ്ടതുണ്ട് -അവർ പറഞ്ഞു.

10,000ത്തിലേറെ യുക്രേനിയക്കാർ റഷ്യയുടെ കസ്റ്റഡിയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    
News Summary - Russia selling organs of dead Ukrainian prisoners says Soldiers wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.