യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ; ഒരു മരണം

കിയവ്: യുക്രെയ്നിലെ രണ്ട് വലിയ നഗരങ്ങളായ കിയവിലും ഖാർകിവിലും റഷ്യയുടെ കനത്ത മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഖാർകിവ് നഗരത്തിന്റെ മധ്യഭാഗത്തും സമീപങ്ങളിലും നടത്തിയ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖാർകിവ് മേഖല ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു.

തലസ്ഥാനമായ കിയവിൽ അഞ്ചിടങ്ങളിലായി നടന്ന മിസൈൽ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോയും വ്യക്തമാക്കി. യുക്രെയ്‌നിലുടനീളം റഷ്യ തിങ്കളാഴ്ച 90 ഷഹീദ് ഇനം ഡ്രോണുകൾ വിക്ഷേപിച്ചിരുന്നു. 

Tags:    
News Summary - Russia steps up attack on Ukraine; One Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.