കിയവ്: യുക്രെയ്നിലെ ഒഡേസ മേഖലയിലെ തുറമുഖത്തിനുനേരെ റഷ്യൻ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ആക്രമണം മൂന്നര മണിക്കൂർ നീണ്ടു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
ഡാന്യൂബ് നദിക്കരയിൽ റഷ്യൻ സേന 25 ഇറാൻ നിർമിത ഷഹീദ് ഡ്രോണുകൾ പ്രയോഗിച്ചതായും 22 എണ്ണം വ്യോമ പ്രതിരോധത്തിലൂടെ വെടിവെച്ചിട്ടതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യകയറ്റുമതി പുനരാരംഭിക്കുന്നതിനെക്കുറിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ആക്രമണം.
ലോകത്ത് ഭക്ഷ്യപ്രതിസന്ധിയും പട്ടിണിയും ഉണ്ടാക്കാനുള്ള റഷ്യൻ നീക്കത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് യുക്രെയ്ൻ ആരോപിച്ചു.എന്നാൽ ആക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
ഡൊനെറ്റ്സ്ക് മേഖലയിലെ വുഹ്ലേദർ ഗ്രാമത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എട്ട് ജനവാസകേന്ദ്രങ്ങളിൽ പീരങ്കി ആക്രമണം ഉണ്ടായതായി യുക്രെയ്ൻ നാഷനൽ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.