റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ത്യ സന്ദർശിച്ചേക്കും. ഈ ആഴ്ച തന്നെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഇന്ത്യയും റഷ്യ തമ്മിലുള്ള ആയുധ-എണ്ണവ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ചൈനീസ് സന്ദർശനം പൂർത്തിയായലുടൻ ലാവ്റോവ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലാവ്റോവ് ഇന്ത്യയിലേത്തിയേക്കും. റഷ്യ ഇന്ത്യക്ക് നൽകുന്ന ഓയിലിന്റെ വില എങ്ങനെ നൽകണമെന്നത് സംബന്ധിച്ചാണ് പ്രധാന ചർച്ചയെന്നാണ് സൂചന. പല ലോകരാജ്യങ്ങളും ഉപരോധമേർപ്പെടുത്തിയതോടെ റഷ്യക്ക് പണം കൈമാറാൻ പല വെല്ലുവിളികളുമുണ്ട്.

റൂബിൾ-രൂപ പേയ്മെന്റ് സിസ്റ്റം ഇടപാടിനായി ഉപയോഗിക്കുമെന്നാണ് സൂചന. നേരത്തെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ഇന്ത്യ വിമർശനം ഉന്നയിച്ചിരുന്നില്ല. ഇതുമായി ബന്ധ​പ്പെട്ട യു.എൻ പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Russian foreign minister Lavrov may visit India this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.