ഒരു വർഷം മുൻപേ യുക്രെയ്ൻ ആക്രമിക്കാൻ റഷ്യ പദ്ധതിയിട്ടിരുന്നതായി റഷ്യൻ എം.പി

മോസ്കോ: ഒരു വര്‍ഷം മുമ്പേ യുക്രെയ്ൻ കീഴടക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ എം.പി റിഫാത്ത് ഷെയ്ഖുട്ദിനോവ്. സർക്കാർ ഉടമസ്ഥതയിലുള്ള ടി.വി ചാനലിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ഇപ്പോഴത്തെ യാദൃച്ഛികമായിരുന്നു. ഇന്‍റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട് ലഭിച്ചതിനാലാണ് പെട്ടെന്ന് യുക്രെയ്നെ ആക്രമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'എന്താണ് സംഭവിക്കുന്നതെന്ന് നേരത്തെ അറിയാമായിരുന്നു. യുക്രെയ്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അധിനിവേശം നടത്തിയില്ലെങ്കില്‍ റഷ്യ ആക്രമിക്കപ്പെടുമായിരുന്നു. രണ്ട് ദിവസത്തിനകം ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടി. അതിനാല്‍,  പൗരന്മാരുടെ സുരക്ഷക്കുവേണ്ടിയാണ് ഞങ്ങള്‍ പ്രതിരോധത്തിന് ഇറങ്ങിയത്'- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Russian MP says Ukraine invasion was planned a year ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.