ചെർണോബിലെത്തിയ റഷ്യൻ സൈനികർ ഒരു വർഷം മാത്രമേ ജീവിച്ചിരിക്കുവെന്ന് യുക്രെയ്ൻ മന്ത്രി

കിയവ്: ചെർണോബിലെത്തിയ റഷ്യൻ സൈനികർ ഒരു വർഷം മാത്രമേ ജീവിച്ചിരിക്കുവെന്ന മുന്നറിയിപ്പുമായി യുക്രെയ്ൻ മന്ത്രി. ഉയർന്ന തോതിലുള്ള ആണവവികരണം ഏറ്റതിനാൽ ഇവർ ഒരു വർഷത്തിൽ കൂടുതൽ ജീവിക്കാനുള്ള സാധ്യത വിരളമാണെന്ന് അധികൃതർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന ചെർണോബിൽ യുക്രെയ്ൻ അധിനിവേശത്തി​നിടെ റഷ്യ പിടിച്ചെടുത്തിരുന്നു.

ഫെബ്രുവരി 24നാണ് റഷ്യ ചെർണോബിലെത്തിയത്. ഏപ്രിൽ അഞ്ചിനാണ് യുക്രെയ്ൻസേനക്ക് ചെർണോബിലിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാനായത്. ഈ സമയത്തിനുള്ളിൽ വലിയ തോതിലുള്ള ആണവവികരണം റഷ്യൻ സൈനികർക്ക് ഏറ്റിരിക്കാമെന്നാണ് വിലയിരുത്തൽ.

​പ്രാദേശിക മാധ്യമപ്രവർത്തകരോടാണ് യുക്രെയ്ൻ ഊർജ മന്ത്രി ഹെർമൻ ഗാലുഷ്ചെങ്കോ ഇക്കാര്യം പറഞ്ഞത്. റഷ്യൻ സേനയുടെ ആയുധങ്ങളിൽ പോലും ആണവവസ്തുക്കളുടെ സാന്നിധ്യമുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ റഷ്യൻ സൈനികർ ഒരു വർഷത്തിലേറെ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Russian soldiers who were at Chernobyl have a year to live at most'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.