വാഷിങ്ടൺ: അടുത്തിടെ നടന്ന മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയിലെ മുതിർന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ യു.എസും അതിന്റെ ഏഷ്യൻ സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തി. ഈ വർഷം ഉത്തര കൊറിയ 60ലധികം ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്.
ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ജോൺ ഇൽ ഹോ, യു ജിൻ, കിം സു ഗിൽ എന്നിവർക്കെതിരെയാണ് യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ ഉപരോധം ഏർപ്പെടുത്തിയത്. ഏപ്രിലിൽ ഇവർക്കെതിരെ യൂറോപ്യൻ യൂനിയൻ ഉപരോധമേർപ്പെടുത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങൾ വർഷങ്ങളായി നേരിടുകയാണ് ഉത്തര കൊറിയ.
പുതിയ ഉപരോധങ്ങൾ പ്രകാരം ഉത്തര കൊറിയൻ ഉദ്യോഗസ്ഥരുടെ യു.എസ് ആസ്ഥാനമായ എല്ലാ സ്വത്തുക്കളും മരവിപ്പിക്കും. യു.എസിലെ ഏതെങ്കിലും ബിസിനസുമായോ വ്യക്തിയുമായോ ഉള്ള ഇടപാടുകളും വിലക്കും. ഒരു സിംഗപ്പൂരുകാരനും ഒരു തായ്വാനിയും ഉൾപ്പെടെ മറ്റ് ഏഴ് വ്യക്തികൾക്കും എട്ട് സ്ഥാപനങ്ങൾക്കും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം ഉപരോധം പ്രഖ്യാപിച്ചു. യു.എസ് ഉപരോധത്തിന് കീഴിലാണ് ഇവരെല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.