തുർക്കിയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ, ഭൂകമ്പത്തിന് മുമ്പും ശേഷവും

15,000 പേരുടെ മരണത്തിനിടയാക്കിയ തുർക്കിയിലെയും സിറിയയിലെയും ശക്തമായ ഭൂകമ്പത്തിന്റെ ആഴം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ഭൂകമ്പത്തിന് മുമ്പും ശേഷവുമുള്ള തുർക്കിയുടെ ചിത്രങ്ങളാണിത്. സതേൺ സിറ്റി ഓഫ് അൻറ്റാക്യയും കരാമൻമരാസുമാണ് ഭൂകമ്പം അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങൾ. ഇവിടങ്ങളിൽ വൻ കെട്ടിടങ്ങൾ അപ്പാടെ നിലം പൊത്തിയിരുന്നു.

ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളും കരാമൻമരാസിലെ സ്റ്റേഡിയത്തിൽ ഒരുക്കിയ അഭയ കേ​ന്ദ്രങ്ങളും

തുറസായ സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൂറുകണക്കിന് അടിയന്തര അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

7.8 തീവ്രതയുള്ള ആദ്യ ഭൂചലനം തിങ്കളാഴ്ച ഗസിയാന്റപിനടുത്താണ് അനുഭവപ്പെട്ടത്. അതിനു ശേഷം 7.5 തീവ്രതയുള്ളതുൾപ്പെടെ നിരവധി തുടർ ചലനങ്ങളും അനുഭവപ്പെട്ടു.

ഭൂകമ്പം അതി രൂക്ഷമായി ബാധിച്ച അൻറ്റാക്യ

കരാമൻമരാസിനും ഗാസിയാന്റെപിനും ഇടക്കുള്ള ഭാഗങ്ങളിലാണ് അതിരൂക്ഷമായ നാശനഷ്ടങ്ങൾ ഉണ്ടായത്. നഗരം പൂർണമായും അവശിഷ്ടങ്ങളായി മാറി. ഏഴ് പ്രവിശ്യകളിലായി പൊതു ആശുപത്രികൾ ഉൾപ്പെടെ 3000ഓളം കെട്ടിടങ്ങൾ തകർന്നുവെന്ന് തുർക്കി അറിയിച്ചു. 13ാം നൂറ്റാണ്ടിലുണ്ടാക്കിയ ചരിത്ര പ്രധാനമായ മുസ്‍ലിം പള്ളിയും ഭാഗികമായി തർന്നു.

കരാമൻമരാസ്

മരണം 15,383 ആയിട്ടുണ്ട്. 12,391 പേർ തുർക്കിയിലും 2,992 പേർ സിറിയയിലും മരണപ്പെട്ടുവെന്നാണ് കണക്കുകൾ. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് വിവരം.

ഏകദേശം 23 ദശലക്ഷം പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 77 ദേശീത, 13 അന്തർദേശീയ അടിയന്തര സഹായ സംഘങ്ങളെ ഭൂകമ്പ ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 

Tags:    
News Summary - Satellite Pics From Turkey Before And After Massive Earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.