ലണ്ടൻ: അതിവേഗം രൂപവും കോലവും മാറി എല്ലാ തരം പ്രതിരോധങ്ങളെയും മറികടക്കാൻ കെൽപുള്ളവരാണ് വൈറസുകൾ. അതിനാൽ, ലോകം കീഴടക്കിയ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെയും വികസിപ്പിച്ച വാക്സിനുകൾ എത്രകണ്ട് അടുത്ത തലമുറക്കെതിരെ ഫലപ്രദമാകുമെന്ന ആശങ്കയുണ്ടായിരുന്നു ലോകത്തിന്. അതു തിരിച്ചറിഞ്ഞ് എല്ലാ തരം വകഭേദങ്ങളും വരാതെ കാക്കുന്ന പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണെന്ന് റിപ്പോർട്ട്.
നോർത് കരോലൈന ഗില്ലിങ്സ് സ്കൂൾ ഓഫ് േഗ്ലാബൽ പബ്ലിക് ഹെൽത്ത് ആണ് പുതിയ ഹൈബ്രിഡ് വാക്സിൻ വികസിപ്പിക്കുന്നത്. ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ ഏതുതരം വൈറസിനെതിരെയുമുള്ള ആൻറിബോഡികൾ ഇവ നിർമിച്ചെടുക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ അവസാനമായി കണ്ടെത്തിയ ബി.1.351 വകഭേദത്തിനെതിരെയും വിജയമാണ്.
പരീക്ഷണത്തിനിരയായ എലികൾ കോവിഡിനെതിരെ മാത്രമല്ല, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള മറ്റു കൊറോണ വൈറസുകൾക്കെതിരെയും പ്രതിരോധ ശേഷി നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഗവേഷണ ഫലങ്ങൾ 'സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടുത്ത വർഷം മനുഷ്യരിൽ ഇവ പരീക്ഷണം നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.