വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാർക്കും വെളുത്ത വർഗക്കാർക്കും രണ്ടു തരം നീതിയാണ് നടപ്പാകുന്നതെന്ന് ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡൻറ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്.
ആരൊക്കെ എത്ര നിഷേധിച്ചാലും രണ്ട് തരം നീതി നിലനിൽക്കുന്നുവെന്ന് അംഗീകരിച്ചേ മതിയാകൂ. രാജ്യത്ത് വ്യവസ്ഥാപിത വംശീയതയില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപും അറ്റോണി ജനറൽ വില്യം ബാറും പ്രഖ്യാപിച്ചതിന് മറുപടിയായാണ് അഭിഭാഷകയായി ഔദ്യോഗിക ജീവിതം തുടങ്ങിയ കമല നിലപാട് വ്യക്തമാക്കിയത്.
ട്രംപും ബാറും മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്നും നീതിയുടെ കാര്യം വരുേമ്പാൾ വംശീയത അനുഭവപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുേമ്പാൾതന്നെ അമേരിക്കയുെട തുടക്കം മുതൽ ഇരട്ട നീതി നിലനിന്നിട്ടുണ്ട്. അതേസമയം, നിയമപ്രകാരമായ തുല്യത ഉറപ്പാക്കുന്നതിന് അമേരിക്കക്കാർക്ക് സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തിയാൽ പൊലീസ് ഉപയോഗിക്കുന്ന മൂന്നാം മുറകളായ ചോക്ക് ഹോൾഡും കരോട്ടിഡ് ഹോൾഡും (കഴുത്തിൽ ബലപ്രയോഗം നടത്തി കീഴടക്കൽ) നിരോധിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.