99കാരിയെ ബലാത്സംഗം ചെയ്ത പരിചാരകന് ജീവപര്യന്തം തടവ്

ഇംഗ്ലണ്ട്: ബ്ലാക്ക്പൂളിൽ 99കാരിയായ രോഗിയെ ബലാത്സംഗം ചെയ്ത പരിചാരകന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ഫിലിപ്പ് കാരി എന്ന 48കാരനാണ് പ്രതി. വൃദ്ധയുടെ മുറിയിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

ചിത്തഭ്രമമുള്ള വൃദ്ധയുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ പരിഗണിച്ചാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ലങ്കാഷെയറിലെ ബ്ലാക്ക്‌പൂളിൽ താൻ ജോലി ചെയ്തിരുന്ന കെയർ ഹോമിൽ വെച്ച് ഇരയെ ബലാത്സംഗം ചെയ്തതായി പ്രതി ഫിലിപ്പ് കാരി സമ്മതിച്ചു. പ്രെസ്റ്റൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.

സന്ദർശിക്കാനെത്തുന്ന ബന്ധുക്കളോടെല്ലാം തന്നെ തനിച്ചാക്കരുതെന്നും അവർ ഉപദ്രവിക്കുമെന്നും ഇര പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കുടുംബാംഗങ്ങൽ വീട്ടിൽ കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. കാമറയിൽ നിന്നും ദൃശ്യങ്ങൾ കണ്ടെത്തിയതോടെ പൊലീസിൽ വിവരമറിയിക്കുകയും കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫോറൻസിക് തെളിവുകളും കാമറ ദൃശ്യങ്ങളും പ്രോസിക്യൂട്ടർമാർ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

Tags:    
News Summary - Servant sentenced to life imprisonment for rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.