കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. കാബൂളിലെ ഈദ്ഗാഹ് പള്ളിയിലാണ് ഉച്ച കഴിഞ്ഞ് സ്ഫോടനമുണ്ടായത്. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത് നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ പുറത്തുവന്നിട്ടില്ല.
BREAKING: Several killed in blast outside Kabul mosque https://t.co/v9lUdsKUdR pic.twitter.com/R2QViHlxja
— Al Jazeera English (@AJEnglish) October 3, 2021
നേരത്തെ, ഞായറാഴ്ച രാവിലെ ജലാലബാദിലും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാൻ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
BREAKING: A bomb targeting the entrance of a mosque in Afghan capital Kabul has left a "number of civilians" dead, a Taliban spokesman says. https://t.co/gExNnMXEP2
— The Associated Press (@AP) October 3, 2021
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല. ഐ.എസിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് നൻഗർഹർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.