ഇസ്‍ലാമാബാദ്: 14 കോടി രൂപയുടെ വിലപിടിച്ച സമ്മാനങ്ങൾ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ദുബൈയിൽ വിറ്റതായി പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന കോടികളാണ് ഇതുവഴി നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ ഇഫ്താർ വിരുന്നിലായിരുന്നു ശഹ്ബാസിന്റെ അവകാശവാദം. ഡയമണ്ട് നെക്ലേസ്, ബ്രേസ്‍ലറ്റുകൾ, വാച്ചുകൾ തുടങ്ങിയവയാണ് ഇംറാന് സമ്മാനമായി ലഭിച്ചത്.
വിദേശരാജ്യങ്ങളിൽനിന്ന് പൊതുസമ്മാനങ്ങൾ ലഭിച്ചാൽ സർക്കാർ ഖജനാവിലേക്ക് നൽകണമെന്നാണ് നിയമം. അതല്ലെങ്കിൽ സമ്മാനങ്ങളുടെ പകുതി വില നൽകി വ്യക്തികൾക്ക് സ്വന്തമാക്കാം. ഒരിക്കൽ തനിക്ക് വാച്ച് സമ്മാനമായി ലഭിച്ചപ്പോൾ അത് ഖജനാവിലേക്ക് നൽകിയെന്നും ആരിൽനിന്നും ഒന്നും ഒളിക്കാനില്ലെന്നും ശഹ്ബാസ് പറഞ്ഞു. 18 കോടിയുടെ ഡയമണ്ട് നെക്ലേസ് വിറ്റതിന് ഇംറാനെതിരെ എഫ്.ഐ.എ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.