ശഹബാസ് ശരീഫ് സത്യപ്രതിജ്ഞ ചെയ്തു

ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രിയായി പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്) നേതാവും നവാസ് ശരീഫിന്റെ സഹോദരനുമായ ശഹബാസ് ശരീഫ് സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആരിഫ് ആൽവി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാവൽ മന്ത്രിസഭയിലെ പ്രധാനമന്ത്രി അൻവറുൽ ഹഖ് കകറും സന്നിഹിതനായിരുന്നു. 2022 ഏപ്രിലിൽ ഇംറാൻ ഖാൻ അവിശ്വാസ വോട്ടിലൂടെ പുറത്തായപ്പോൾ ഡസനിലധികം രാഷ്ട്രീയ പാർട്ടികളുടെ സഖ്യസർക്കാറിൽ ശഹബാസ് ശരീഫ് പ്രധാനമന്ത്രിയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാവൽ മന്ത്രിസഭ രൂപവത്കരിക്കുന്നതുവരെ അദ്ദേഹം തുടർന്നു.

Tags:    
News Summary - Shahbaz Sharif takes oath as 24th PM of Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.