വാഷിങ്ടൺ: യു.എസ് പാർലമെന്‍റായ കാപ്പിറ്റൽ ഹില്ലിൽ നടന്ന കലാപത്തിൽ പ്രൈവറ്റ് ജെറ്റിലെത്തി പങ്കെടുത്ത റിയൽഎസ്റ്റേറ്റ് ഏജൻറ് നിയമനടപടികൾക്കായി പണം പിരിക്കുന്നു. ടെക്സാസിയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഏജന്‍റായ ജെന്ന റയാനാണ് കലാപത്തിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ ബാധ്യത തീർക്കാനായി പണപിരിവിന് ഇറങ്ങിയത്.
ട്വിറ്ററിലാണ് റയാൻ സഹായം അഭ്യർഥിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തത്. എഫ്.ബി.ഐ കേസിനുള്ള നിയമനടപടികൾക്കായും പിഴ അടക്കുന്നതിനും പണം സ്വീകരിക്കുമെന്ന് റയാൻ വീഡിയോയിൽ പറയുന്നു. പണം നൽകാനുള്ള പേ പാൽ ലിങ്കും ഇവർ ഇതിനൊപ്പം നൽകിയിട്ടുണ്ട്.
ചില ആളുകൾ എന്നെ വംശീയവാദിയെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ്. 20 വർഷമെങ്കിലും ജയിലിലിടണമെന്നാണ് അവരുടെ ആവശ്യം. പേ പാലിലൂടെ ഇതുവരെ 1,000 ഡോളർ സ്വരൂപിച്ചിട്ടുണ്ടെന്നും റയാൻ അവകാശപ്പെട്ടു. നേരത്തെ കലാപത്തിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോകളും വിഡിയോയും റയാൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നുവെങ്കിലും വിവാദമായതോടെ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.