ഫിലിപ്പീൻസിൽ സർവകലാശാലയിൽ വെടിവെപ്പ്: മുൻ മേയർ അടക്കം മൂന്നുമരണം

മനില: ഫിലിപ്പീൻസിൽ സർവകലാശാല കാമ്പസിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ മുൻ മേയർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. മനില ക്യൂസോൺ നഗരത്തിലെ അറ്റെനിയോ ഡി മനില സർവകലാശാലയുടെ ഗേറ്റിന് സമീപമാണ് സംഭവം. വെടിയുതിർത്തയാളെ രണ്ട് പിസ്റ്റളുകളുമായി പിന്നീട് പിടികൂടി.

സംഭവത്തെത്തുടർന്ന് സർവകലാശാല അടച്ചുപൂട്ടുകയും ലോ സ്കൂളിലെ ബിരുദദാന ചടങ്ങ് റദ്ദാക്കുകയും ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ആദ്യമായി തിങ്കളാഴ്ച കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് അക്രമം.

Tags:    
News Summary - Shooting at a university in the Philippines: three dead, including the former mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.