ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും വ്യവസായ പ്രമുഖനുമായ സിൽവിയോ ബെർലുസ്കോണി(86) അന്തരിച്ചു. മിലാനിലെ സെന്റ്. റാഫേൽസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കാൻസർ ബാധിതനായിരുന്ന ബെർലുസ്കോണിക്ക് കരളിൽ അണുബാധയുമുണ്ടായി. വെള്ളിയാഴ്ച മിലാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതസംസ്കാരം നടത്തുമെന്ന് ബെർലുസ്കോണിയുടെ ബന്ധുക്കൾ അറിയിച്ചു.
ഫോഴ്സ ഇറ്റാലിയ പാർട്ടിയിലൂടെ 1994-ലാണ് ബെർലുസ്കോണി രാഷ്ട്രീയത്തിലിറങ്ങിയത്. എക്കാലവും ഇറ്റാലിയൻ രാഷ്ട്രീയത്തിലെ വിവാദ നായകനായിരുന്നു. 1994-95, 2001-2006, 2008-2011 കാലഘട്ടങ്ങളിലായി നാല് തവണയാണ് ബെർലുസ്കോണി ഇറ്റലിയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.