സിംഗപ്പൂർ സിറ്റി: കോവിഡിനെ പ്രതിരോധിക്കാനുള്ള ആൻറിബോഡിയുമായി നവജാത ശിശു പിറഞ്ഞു. സിംഗപ്പൂർ നാഷനൽ ഹോസ്പിറ്റലിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സെലൈൻ എൻജി ചാൻ എന്ന യുവതിയുടെ കുഞ്ഞിനാണ് രോഗപ്രതിരോധ ശേഷി ജന്മനാ ലഭിച്ചതെന്ന് 'സ്ട്രെയ്റ്റ് ടൈംസ്' പത്രം റിപ്പോർട്ട് ചെയ്തു. ഗർഭിണിയായിരിക്കെ ഇക്കഴിഞ്ഞ മാർച്ചിൽ യുവതിക്ക് നേരിയ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചിരുന്നു.
രണ്ടര ആഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ഡിസ്ചാർജ് ആവുകയും ചെയ്തിരുന്നു. തുടർന്ന് പ്രസവശേഷമാണ് കുഞ്ഞിന് ആൻറിബോഡി ഉള്ളതായി കണ്ടെത്തിയത്.അതേസമയം, ഗർഭകാലത്ത് കുഞ്ഞിന് ആൻറിബോഡി കൈമാറ്റം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.