കാണാതായ റഷ്യന്‍ ചെറുവിമാനം തകര്‍ന്നനിലയില്‍; ആറു യാത്രക്കാരും മരിച്ചു

മോസ്‌കോ: കാണാതായ റഷ്യന്‍ സേനയുടെ ചെറുവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആന്റനോവ് ആന്‍-26 എന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ആറു യാത്രക്കാരും മരിച്ചതായി റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

42 വര്‍ഷം പഴക്കമുള്ള വിമാനം യാത്രക്കിടെ റഡാറില്‍നിന്നും ബുധനാഴ്ചയാണ് അപ്രത്യക്ഷമായിരുന്നത്. തിരച്ചിലിനൊടുവില്‍ ഖബറോസ്‌കിലെ ദുര്‍ഘടമായ സ്ഥലത്ത് വിമാനം തകര്‍ന്നതായി കണ്ടെത്തി. പക്ഷേ, രക്ഷാപ്രവര്‍ത്തകര്‍ക്ക് വിമാനത്തിന് അടുത്തെത്താന്‍ മണിക്കൂറുകള്‍ പരിശ്രമിക്കേണ്ടിവന്നു.

യന്ത്രത്തകരാറോ മോശം കാലാവസ്ഥയോ ആകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം. സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും കൈമാറ്റത്തിനാണ് ഈ വിമാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്.

Tags:    
News Summary - six dead after plane crash in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.